ഇ-കൊമേഴ്‌സ് വിപണി 102 ബില്യൺ ഡോളറിലേക്ക്

Posted on: April 25, 2016

E---Commerce-Big-a

ന്യൂഡൽഹി : ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി 2020 ടെ 102 ബില്യൺ ഡോളറായി (80,000 കോടി രൂപ) വളരുമെന്ന് വിലയിരുത്തൽ. 2015 ൽ കേവലം 16 ബില്യൺ ഡോളറായിരുന്നു ടേണോവർ. ഇന്റർനെറ്റിന്റെ വ്യാപനം, നൂതനമായ പേമെന്റ് രീതികൾ, സ്മാർട്ട്‌ഫോൺ ഉപയോഗത്തിലെ വർധന തുടങ്ങിയ ഘടകങ്ങൾ ഇ-കൊമേഴ്‌സ് വിപണിയെ വളർച്ചയിലേക്ക് നയിക്കും.

ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരുടെ എണ്ണം 2015 ലെ 39 ദശലക്ഷത്തിൽ നിന്ന് 2020 ൽ 220 ദശലക്ഷമായി ഉയരുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും കൺസൾട്ടൻസി സ്ഥാപനമായ ഡിലോയ്റ്റും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലെ നിഗമനം.