ഇ-കൊമേഴ്‌സ് രംഗത്ത് 100 ശതമാനം വിദേശനിക്ഷേപം

Posted on: March 30, 2016

E---Commerce-Big-a

ന്യൂഡൽഹി : ഇ-കൊമേഴ്‌സ് രംഗത്ത് നിബന്ധനകളോടെ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു. മാർക്ക്റ്റ് പ്ലേസിൽ മാത്രമാണ് പൂർണമായ വിദേശനിക്ഷേപം. മാർക്കറ്റ്‌പ്ലേസിന് വരും ദിവസങ്ങളിൽ സർക്കാർ കൂടുതൽ വിശദീകരണം നൽകിയേക്കും. പൊതുവിപണിയെ തകർക്കുംവിധമുള്ള കനത്ത ഡിസ്‌ക്കൗണ്ടുകൾ നൽകുന്നതിനെതിരെ ഉറച്ചനിലപാടാണ് ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ളത്. വെൻഡർമാരുടെ വില്പനയുടെ 25 ശതമാനം മാത്രമെ ഓൺലൈൻ മാർക്കറ്റ്‌പ്ലേസിലൂടെ വിൽക്കാവു എന്ന നിബന്ധനയെ നാസ്‌കോം എതിർപ്പ് പ്രകടിപ്പിച്ചു.

വാറന്റിയും വില്പനാനന്തരസേവനവും നൽകേണ്ടത് വില്പനക്കാരാണ്. മാർക്കറ്റ് പ്ലേസ് കമ്പനികളല്ലെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളിപ്കാർട്ട്, ആമസോൺ ഇന്ത്യ, സ്‌നാപ്ഡീൽ തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് പുതിയ തീരുമാനം സഹായകമാകും. റീട്ടെയ്‌ലർമാർ തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാൻ സർക്കാരിന്റെ പുതിയ നീക്കം സഹായിക്കുമെന്ന് ഫ്യൂച്ചർ ഗ്രൂപ്പ് സിഇഒ കിഷോർ ബിയാനി പറഞ്ഞു.