ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സമ്മർ സെയിലിന് മികച്ച പ്രതികരണം

Posted on: May 16, 2015

Amazon-big

കൊച്ചി : ആമസോൺ ഇന്ത്യയുടെ ദ ഗ്രേറ്റ് ഇന്ത്യൻ സമ്മർ സെയിലിന് മികച്ച പ്രതികരണം. മുൻകാല സെയിൽ ഓഫറുകളുടെ അഞ്ചിരട്ടി ഉത്പന്നങ്ങളാണ് ഇത്തവണ മെയ് മാസത്തിലെ സെയിലിൽ വിറ്റഴിഞ്ഞത്. മൊബൈൽ ഫോൺ മുഖേന സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ ആറിരട്ടി വർധനയുണ്ടായതായി ആമസോൺ ഇന്ത്യ അറിയിച്ചു. സെയിൽ കാലയളവിൽ ആൻഡ്രോയ്ഡിലും ഐഒഎസിലും ആമസോൺ ഷോപ്പിംഗ് ആപ്പ് ഒന്നാമതായിരുന്നു.

ആദ്യമായി ആമസോൺ ഇന്ത്യയിൽ പർച്ചേസ് നടത്തുന്നവരുടെ എണ്ണത്തിൽ 5 ഇരട്ടി വളർച്ചയാണ് സെയിൽ നേടിക്കൊടുത്തത്. പുതിയ ഇടപാടുകാരിൽ 40 ശതമാനവും മെട്രോ നഗരങ്ങൾക്ക് പുറത്ത് നിന്നുള്ളവരാണ്. ആമസോൺ സെല്ലർ ക്ലബിലാവട്ടെ ഒരു കോടി രൂപയ്ക്കു മുകളിൽ വിൽപന നടത്തിയ സെല്ലർമാരുടെ എണ്ണത്തിൽ 6 ഇരട്ടിയും, 10 കോടിക്ക് മുകളിൽ വിൽപന നടത്തിയ സെല്ലർമാരുടെ എണ്ണത്തിൽ 3 ഇരട്ടിയും വർധന ഉണ്ടായതായി ആമസോൺ വൃത്തങ്ങൾ അറിയിച്ചു.