സാംസംഗ് സോളിഡ് സ്റ്റേറ്റ് ഡ്രൈവ് വിപണിയിൽ

Posted on: May 13, 2015

Samsung-Portable-Solid-Stat

കൊച്ചി : സാംസംഗ് ഇലക്‌ട്രോണിക്‌സ് പോർട്ടബിൾ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് ടി1 ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. സാധാരണ എക്‌സ്റ്റേണൽ ഹാർഡ് ഡിസ്‌ക്കുകളേക്കാൾ മൂന്നു മുതൽ ഏഴിരട്ടി വരെ വേഗതയേറിയവയാണ് സാംസംഗിന്റെ പുതിയ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകൾ.

ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സുരക്ഷയാണ് സാംസംഗ് സോളിഡ് സ്റ്റേറ്റ് ഡ്രൈവ് ടി1 ന്റെ മറ്റൊരു പ്രത്യേകത. 256 ബിറ്റ് ഹാർഡ്‌വെയർ എൻക്രിപ്ക്ഷനിലൂടെ നൽകുന്ന പാസ്‌വേർഡ് ഡ്രൈവിലെ ഡേറ്റ സുരക്ഷിതമാക്കും. എക്‌സ്റ്റേണൽ ഹാർഡ് ഡിസ്‌ക്കിൽ നിന്നും വ്യത്യസ്തമായി ചലിക്കുന്ന ഭാഗങ്ങൾ ഇല്ലാത്തതിനാൽ കുലുക്കമോ, തേയ്മാനമോ, താഴെ വീഴുന്നതോ ഒന്നും ഡേറ്റ കറപ്റ്റഡാക്കില്ല. കൂടാതെ ഡൈനാമിക് തെർമൽ ഗാർഡ് സംവിധാനം രൂക്ഷമായ താപ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഈ ഡ്രൈവിന് നൽകും.

ഒരു ബിസിനസ് കാർഡ് ഹോൾഡറിനേക്കാൾ വലുപ്പം കുറഞ്ഞ സാംസംഗ് സോളിഡ് സ്റ്റേറ്റ് ഡ്രൈവ് ടി1 ന് 30 ഗ്രാം മാത്രമാണ് ഭാരം. വിൻഡോസ്, മാക് പിസികളിൽ സുഗമമായി പ്രവർത്തിക്കും. 250 ജിബി, 500 ജിബി, 1 ടിബി എന്നിങ്ങനെ 3 മോഡലുകൾ ലഭ്യമാണ്. വില യഥാക്രമം 12000, 18000, 35000 രൂപ എന്നിങ്ങനെ. 3 വർഷത്തെ വാറണ്ടിയും സാംസംഗ് ലഭ്യമാക്കുന്നുണ്ട്. എല്ലാ പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും റീട്ടെയിൽ സ്റ്റോറുകളിലും സാംസംഗ് പോർട്ടബിൾ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് ടി1 ലഭ്യമാണ്.