യുടിഐ നിഫ്റ്റി 50 ഇന്‍ഡെക്‌സ് ഫണ്ടിന്റെ ആകെ ആസ്തി 9,370 കോടി രൂപ

Posted on: January 17, 2023


കൊച്ചി: യുടിഐ നിഫ്റ്റി 50 ഇന്‍ഡക്‌സ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ അസ്തി 9,370 കോടി രൂപയിലെത്തിയതായി 2022 ഡിസംബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 22 വര്‍ഷമായി തുടരുന്ന പദ്ധതി ഈ രംഗത്തെ ഏറ്റവും കുറഞ്ഞ ട്രാക്കിംഗ് പോരായ്മകളുള്ള പദ്ധതികളിലൊന്നു കൂടിയാണ്.

ലാര്‍ജ് ക്യാപ് ഓഹരികളുടെ പിന്‍ബലത്തില്‍ തങ്ങളുടെ ഓഹരി നിക്ഷേപം വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നതും ഉയര്‍ന്ന റിസ്‌ക് പ്രൊഫൈല്‍ ഉള്ളതുമായ നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്.

നിഫ്റ്റി 50 സൂചികയില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനാണ് ഇത് അവസരമൊരുക്കുന്നത്. വ്യത്യസ്തമായ 14 പ്രമുഖ മേഖലകളിലെ കമ്പനികളില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ നിഫ്റ്റി 50 സൂചിക അവസരമൊരുക്കുന്നു എന്നത് ഈ പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

TAGS: UTI |