യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് സ്‌കീമില്‍ നിക്ഷേപിച്ച 10 ലക്ഷം 19.42 കോടിയായി

Posted on: December 12, 2022

കൊച്ചി : യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് സ്‌കീം ആരംഭിച്ച 1986 ഒക്ടോബറില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 19.42 കോടി രൂപയായി വളര്‍ന്നു എന്ന് 2022 നവംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ആദ്യ ഓഹരി അധിഷ്ഠിത പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് സ്‌കീം ലാര്‍ജ് ക്യാപ് ഓഹരികളിലാണ് മുഖ്യമായി നിക്ഷേപിക്കുന്നത്.

അടിസ്ഥാനപരമായി ശക്തമായതും നിയന്ത്രിത വായ്പകള്‍ ഉള്ളതും സുസ്ഥിര വരുമാന വര്‍ധനവ് ഉള്ളതും ലാഭക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ കമ്പനികളാണ് പദ്ധതി നിക്ഷേപത്തിനായി ലക്ഷ്യ വെക്കുന്നത്. പദ്ധതിക്ക് 2022 നവംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം 7.50 ലക്ഷം സജീവ നിക്ഷേപ അക്കൗണ്ടുകളും 11,000 കോടിയിലേറെ നിക്ഷേപവുമാണുള്ളത്. പദ്ധതി ആരംഭിച്ചതിനു ശേഷം ഇതുവരെ 15.69 ശതമാനം സംയോജിത വാര്‍ഷിക വരുമാനം നേടിക്കൊടുത്തിട്ടുണ്ട്.

TAGS: UTI |