26000 കോടി രൂപയുടെ ബിസിനസുമായി ഇന്‍വോയ്‌സ്മാര്‍ട്ട്

Posted on: April 21, 2022

കൊച്ചി : വാണിജ്യ മേഖലയിലെ ഡിസ്‌ക്കൗണ്ടിംഗ് സേവനങ്ങള്‍ നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായ ഇന്‍വോയ്‌സ്മാര്‍ട്ട് 26,000 കോടി രൂപയുടെ ബിസിനസ് എന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഇതില്‍ 14,600 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് നേടിയത്.

രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും ഇതിലൂടെ വന്‍ വളര്‍ച്ചയാണു കൈവരിക്കാനായത്. ചെറുകിട സംരംഭങ്ങളുടേയും ഡിജിറ്റല്‍ ഫിനാന്‍സിംഗിന്റേയും രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന സംവിധാനമാണ് പുതുതലമുറാ ഇന്‍വോയ്‌സ് ഡിസ്‌ക്കൗണ്ടിംഗ് സംവിധാനങ്ങള്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിരവധി നേട്ടങ്ങളാണ് ഈ സ്ഥാപനം കൈവരിച്ചത്. ആ രംഗത്ത് ഇന്ത്യയിലെ ആയിരത്തിലേറെ മുന്‍നിര കോര്‍പറേറ്റുകളേയും പൊതുമേഖലാ സ്ഥാപനങ്ങളേയും സിപിഎസ്ഇകളേയും ബയര്‍മാരായി രജിസ്റ്റര്‍ ചെയ്യുക എന്ന നേട്ടം കൈവരിച്ച സ്ഥാപനം പത്തു ലക്ഷത്തിലേറെ ഇന്‍വോയ്‌സുകളുടെ ട്രേഡ് റിസീവബിള്‍സ് ഡിസ്‌കൗണ്ടിംഗ് സിസ്റ്റം ഏര്‍പ്പെടുത്തുകയും ചെയ്തു.

നിയന്ത്രണ രംഗത്തുണ്ടായ മാറ്റങ്ങള്‍ ഈ സേവനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ബിഎഫ്‌സികള്‍ക്ക് ഫാക്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പ്രകാരം അവസരം ലഭിച്ചത് 2023 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക ഫലങ്ങളില്‍ പ്രതിഫലിക്കും എന്നാണ് കരുതുന്നത്.

എല്ലാ രംഗങ്ങളിലും തങ്ങള്‍ മികച്ച വളര്‍ച്ച കൈവരിച്ച വര്‍ഷമായിരുന്നു ഇതെന്ന് ഇന്‍വോയ്‌സ്മാര്‍ട്ട് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന എ ട്രെഡ്‌സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രകാശ് ശങ്കരന്‍ പറഞ്ഞു. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണവും തങ്ങള്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: Invoicemart |