ആക്സിസ് ബാങ്ക് പിന്തുണയോടെയുള്ള ഇന്‍വോയ്സ്മാര്‍ട്ടിന്റെ ബിസിനസ് ഒരു ബില്യണ്‍ ഡോളര്‍ കടന്നു

Posted on: April 11, 2020

കൊച്ചി: ആക്സിസ് ബാങ്കിന്റെ പിന്തുണയുള്ള ഡിജിറ്റല്‍ ഇന്‍വോയ്സ് ഡിസ്‌ക്കൗണ്ടിങ് വിപണിയായ ഇന്‍വോയ്സ്മാര്‍ട്ടിന്റെ ബിസിനസ് ഒരു ബില്യണ്‍ ഡോളര്‍ കടന്നു. 2017ല്‍ ആരംഭിച്ച ഈ സംവിധാനത്തില്‍ 4522ല്‍ ഏറെ ചെറുകിട വില്‍പനക്കാരും 603 വാങ്ങലുകാരും 37 ഫിനാന്‍സര്‍മാരുമാണുള്ളത്.

ഈ വര്‍ഷം മാര്‍ച്ച് നാലിലെ കണക്കുകള്‍ പ്രകാരം ഒരു ബില്യണ്‍ ഡോളര്‍ ബിസിനസ് കടന്ന ഇവിടെ 4.80 ലക്ഷം എംഎസ്എംഇ ഇന്‍വോയ്സുകളാണ് ഡിസ്‌ക്കൗണ്ടു ചെയ്തിട്ടുള്ളത്. വൈകി കിട്ടുന്ന പെയ്മെന്റുകള്‍ക്കൊപ്പം പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ വിഷമിക്കുന്ന ചെറുകിട മേഖലയ്ക്ക് ഏറെ സഹായകമായ പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനം നല്‍കി വരുന്നത്.