ആക്‌സിസ് നിഫ്റ്റി സ്‌മോള്ക്യാപ് 50 ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു

Posted on: February 22, 2022

കൊച്ചി : ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് നിഫ്റ്റി സ്‌മോള്‍ക്യാപ് 50 സൂചികയെ പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്‌സിസ് നിഫ്റ്റി സ്‌മോള്‍ക്യാപ് 50 ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു. ഫെബ്രുവരി 21-ന് ആരംഭിച്ച പുതിയ ഫണ്ട് ഓഫര്‍ മാര്‍ച്ച് ഏഴിന് അവസാനിക്കും 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

വളര്‍ച്ചാ ചക്രത്തിന്റെ സവിശേഷതകള്‍ പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കുവാന്‍ വലിയ വളര്‍ച്ചാ സാധ്യതയുള്ള പ്രത്യേക മേഖലകളിലെ ബിസിനസ് നടത്തുന്ന കമ്പനികളെ പ്രയോജനപ്പെടുത്താന്‍ ഈ പദ്ധതി സഹായകമാകും.

മിഡ്ക്യാപ്, ലാര്‍ജ്ക്യാപ് മേഖലകളിലേക്കു കടന്നു പോകാന്‍ സാധ്യതയുള്ളവയാണ് സ്‌മോള്‍ക്യാപ് വിഭാഗത്തിലെ കമ്പനികളെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്‌സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.