യുടിഐ സെന്‍സെക്‌സ് ഇന്‍ഡക്‌സ് ഫണ്ട്’ അവതരിപ്പിച്ചു

Posted on: January 20, 2022

കൊച്ചി: എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു ഓപ്പണ്‍-എന്‍ഡ് സ്‌കീമായ ‘യുടിഐ സെന്‍സെക്‌സ് ഇന്‍ഡക്‌സ് ഫണ്ട്’ യുടിഐ മ്യൂച്വല്‍ ഫണ്ട് അവതരിപ്പിച്ചു.

പദ്ധതിയുടെ പുതിയ ഫണ്ട് ഓഫറിന് തുടക്കം കുറിച്ചു. ജനുവരി 24-ന് അവസാനിക്കുന്ന പുതിയ ഫണ്ട് ഓഫറിനു ശേഷം ഫെബ്രുവരി ഒന്നു മുതല്‍ തുടര്‍ന്നുള്ള വില്പനയ്ക്കും വാങ്ങലിനും ലഭ്യമാകും. അയ്യായിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. കുറഞ്ഞത് ആയിരം രൂപയ്ക്കും ഓരോ രൂപയുടെ ഗുണിതങ്ങള്‍ക്കും അധിക വാങ്ങലും നടത്താം.

എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് സൂചികയെ പിന്തുടരുന്ന കുറഞ്ഞ ചെലവുള്ള പദ്ധതിയാണിതെന്ന് പാസീവ്, ആര്‍ബിട്രേജ് ആന്റ് ക്വാണ്ട് സ്ട്രാറ്റജീസ് വിഭാഗം മേധാവി ഷര്‍വാന്‍ കുമാര്‍ ഗോയല്‍ പറഞ്ഞു. ബ്ലൂ-ചിപ് കമ്പനികളുടെ നേട്ടം അച്ചടക്കത്തോടെ സ്വന്തമാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ നിക്ഷേപത്തിന്റെ 95 മുതല്‍ 100 ശതമാനം വരെ സെന്‍സെക്‌സ് സൂചികയിലുള്ള കമ്പനികളുടെ ഓഹരികളിലായിരിക്കും നിക്ഷേപിക്കുക. അഞ്ചു ശതമാനം വരെ കടപത്ര, മണി മാര്‍ക്കറ്റ് മേഖലകളിലും നിക്ഷേപിക്കും.

TAGS: UTI Mutual Fund |