വിആര്ആര്ആര് വ്യത്യാസങ്ങള് യുടിഐ അള്ട്രാ ഷോര്ട്ട് ടേം പദ്ധതിക്ക് അനുകൂലം

Posted on: August 19, 2021

 


കൊച്ചി : വേരിയബിള് റിവേഴ്‌സ് റിപോ നിരക്ക് (വിആര്ആര്ആര്) സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ തീരുമാനങ്ങളും ഇതേ തുടര്ന്ന് ബാങ്കിംഗ് സംവിധാനത്തിലെ പണ ലഭ്യതയിലുണ്ടാകുന്ന മാറ്റവും യുടിഐ അള്ട്രാ ഷോര്ട്ട് ടേം പദ്ധതിയിലെ നിക്ഷേപത്തെ മികച്ച അവസരമാക്കി മാറ്റിയേക്കും.

മൂന്നു മുതല് ആറു മാസം വരെയുള്ള കാലയളവില് നിക്ഷേപിച്ച് ന്യായമായ വരുമാനം നേടാന് അവസരമൊരുക്കുന്ന പദ്ധതിയാണ് യുടിഐ അള്ട്രാ ഷോര്ട്ട് ടേം പദ്ധതി. ഡെറ്റ്, മണി പദ്ധതികളില് വൈവിധ്യപൂര്ണമായി നിക്ഷേപിക്കുകയും ഉയര്ന്ന ലിക്വിഡിറ്റി നല്കുകയും ചെയ്യുന്നതും ഇതിന്റെ സവിശേഷതയാണ്.

വിആര്ആര്ആറിനു കീഴിലുള്ള തുകയില് ആഗസ്റ്റ് 13 മുതല് ഘട്ടം ഘട്ടമായി നാലു ലക്ഷം കോടി രൂപയുടെ വര്ധനവു വരുത്താനാണ് റിസര്‍വ് ബാങ്ക് ഗവര്ണര് തീരുമാനിച്ചിട്ടുള്ളത്.

TAGS: UTI |