കെ എൽ എം ആക്‌സിവ കടപ്പത്രങ്ങൾ 150 കോടിയുടെ പുറത്തിറക്കും

Posted on: July 6, 2021

കൊച്ചി : ധനകാര്യ സേവന സ്ഥാപനമായ കെ.എല്‍.എം.ആക്‌സിവ ഫിന്‍വെസ്റ്റ് നാലാമതും കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു. 150 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരിയായി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ക്ക് ജൂലൈ അഞ്ചു മുതല്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം.

കമ്പനിയുടെ എല്ലാ ശാഖകളിലും അപേക്ഷ നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ മാസം26-ാം തീയതിയാണ് ഇഷ്യു അവസാനിക്കുന്നത്. 10 നിക്ഷേപ പദ്ധതികളാണുള്ളത്. 12 മാസം മുതല്‍ 79 മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ സ്ലീമുകളില്‍ 10.50 ശതമാനം മുതല്‍ 11.50 ശതമാനം വരെപലിശ ലഭിക്കും. നിക്ഷേപതുക 79 മാസം കൊണ്ട് ഇരട്ടിയാകുന്ന സ്ത്രീമും ലഭ്യമാണ്.

കടപ്പത്രങ്ങളുടെ മുഖവില 1,000 രൂപയും ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5,000 രൂപയുമാണ്. എന്‍.സി.ഡി.യിലൂടെ സമാഹരിക്കുന്ന മുഴുവന്‍തുകയും സ്വര്‍ണ വായ്പാ വിഭാഗത്തിലെ വിപുലീകരണത്തിനായി വിനിയോഗിക്കുമെന്ന് ചെയര്‍മാന്‍ ഡോ. ജെ. അലക്‌സാണ്ടര്‍ പറഞ്ഞു.

TAGS: KLM AXIVA |