കെ. എല്‍. എം. അക്‌സിവ കടപത്രങ്ങളിലൂടെ 125 കോടി സമാഹരിക്കുന്നു

Posted on: August 29, 2019

കൊച്ചി : പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കെ. എല്‍. എം. ആക്‌സിവ ഫിന്‍ഫെസ്റ്റ് 125 കോടി രൂപ സമാഹരണ ലക്ഷ്യവുമായി കടപത്രങ്ങള്‍ പുറത്തിറക്കി. ബുധനാഴ്ച ആരംഭിച്ച കടപത്ര വില്‍പ്പന സെപ്റ്റംബര്‍ 26- ന് അവസാനിക്കും. ഓഹരികളാക്കി മാറ്റാനാകാത്ത കടപത്രങ്ങളാണ് എന്‍. സി. ഡി.) പുറത്തിറക്കുന്നത്. 12 ശതമാനം വരെ പലിശ ലഭിക്കുന്ന വിവിധ സ്‌കീമുകള്‍ ലഭ്യമാണ്. ചെറുകിട നിക്ഷേപകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. കെ. എല്‍. എം. ന്റെ കഴിഞ്ഞ കടപത്ര വില്‍പ്പന ഓവര്‍ സബ്‌സ് ക്രൈബ് ചെയ്തിരിക്കുന്നു.

എന്‍. സി. ഡി. യിലൂടെ സമാഹരിക്കുന്ന സ്വര്‍ണ പണയം വിപുലീകരിക്കാനും മൈക്രോ ഫിനാന്‍സിനുമാണ് വിനിയോഗിക്കുകയെന്ന് ചെയര്‍മാന്‍ ജെ. അലക്‌സാണ്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ ശാഖകളുടെ എണ്ണം 1,000 ആയും സ്വര്‍ണ വായ്പ 5,000 കോടി രൂപയുടേതായും ഉയര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു വര്‍ഷത്തിനുള്ളില്‍ കമ്പനി പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ.) നടത്താന്‍ ലക്ഷ്യമിടുന്നതായി ഡയറക്ടര്‍മാരായ ഷിബു തെക്കുംപുറം, ജോസ്‌കുട്ടി സേവ്യര്‍ എന്നിവര്‍ അറിയിച്ചു.

TAGS: KLM AXIVA |