കെഎല്‍എം ആക്‌സിവ കടപ്പത്രങ്ങളിലൂടെ 125 കോടി സമാഹരിക്കുന്നു

Posted on: June 2, 2020


കൊച്ചി : ബാങ്ക് ഇതര ധനസ്ഥാപനമായ കെ എല്‍ എം ആക്‌സിവ ഫിന്‍വെസ്റ്റ് 125 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു. ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളാണ് (എന്‍സിഡി) ഇന്നു വില്‍പനയ്‌ക്കെത്തുക. നിക്ഷേപകര്‍ക്ക് 25 വരെ അപേക്ഷിക്കാം.

10 നിക്ഷേപ പദ്ധതികളാണുള്ളത്. 75 മാസം കൊണ്ട് നിക്ഷേപത്തുക ഇരട്ടിയാകുമെന്നു മാനേജ്‌മെന്റ് അറിയിച്ചു. 12 ശതമാനം വരെ പലിശ ലഭിക്കുന്ന വിവിധ സ്‌കീമുകള്‍ ലഭ്യമാണ്. ചെറുകിട നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മിനിമം നിക്ഷേപം 5000 രൂപയാക്കി നജപ്പെടുത്തിയിട്ടുണ്ട്.

കടപ്പത്രങ്ങളുടെ മുഖവില 1000 രൂപയാണ്. കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് നേരത്തേ 2 തവണ എന്‍സിഡി ഇഷ്യൂ നടത്തിയിരുന്നു. എന്‍സിഡിയിലൂടെ സമാഹരിക്കുന്ന പണം ഗോള്‍ജ് ലോണ്‍ വിപുലീകരണത്തിനാണ് ഉപയോഗിക്കുന്നത്.

2 വര്‍ഷത്തിനുള്ളില്‍ കെഎല്‍എം ആക്‌സിവയുടെ ഓഹരികള്‍ ഐപിഒ വഴി പൊതുവിപണിയിലെത്തിക്കുമെന്നും ചെയര്‍മാന്‍ ഡോ. ജെ. അലക്‌സാണ്ടര്‍ പറഞ്ഞു.

TAGS: KLM AXIVA |