യുടിഐ അള്‍ട്രാ ഷോര്‍ട്ട് ടേം പദ്ധതി ഹ്രസ്വകാലത്തേക്ക് നല്ല നിക്ഷേപ അവസരം നല്‍കുന്നു

Posted on: May 19, 2021

 

കൊച്ചി : ഉയര്‍ന്ന നിലയിലെ ലിക്വിഡിറ്റിയോടു കൂടി മൂന്നു മുതല്‍ ആറു മാസം വരെയുള്ള കാലത്തേക്കു നിക്ഷേപിക്കാന്‍ യുടിഐയുടെ അള്‍ട്രാ ഷോര്‍ട്ട് ടേം പദ്ധതി ഏറെ ഗുണകരമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടപത്രങ്ങളിലും മണി മാര്‍ക്കറ്റിലുമാണ് ഈ പദ്ധതി വൈവിധ്യവല്‍ക്കരിച്ചു പണം നിക്ഷേപിക്കുന്നത്.

സര്‍ക്കാര്‍ കടപത്രങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ച ചില നടപടികളും ഈ പദ്ധതിയുടെ നിക്ഷേപകര്‍ക്കു ഗുണകരമാകുമെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. മെയ് 20-ന് രണ്ടാം ഘട്ടമായി 35,000 കോടി രൂപയുടെ സര്‍ക്കാര്‍ കടപത്രങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടതാണ് ഈ നടപടികളിലൊന്ന്. റിസര്‍വ് ബാങ്ക് 25,000 കോടി രൂപയുടെ ലേലം നടത്തുമെന്നാണ് വിപണിയിലെ പങ്കാളികള്‍ പ്രതീക്ഷിച്ചിരുന്നത്. അധികമായി 10,000 കോടി രൂപയുടെ പ്രഖ്യാപനം കൂടി എത്തിയത് സര്‍ക്കാര്‍, കോര്‍പറേറ്റ് കടപത്രങ്ങളുടെ നേട്ടം രണ്ടു മുതല്‍ അഞ്ച് അടിസ്ഥാന പോയിന്റു വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.

പണപ്പെരുപ്പം, വളര്‍ച്ച, കോവിഡ് വാക്സിനേഷന്റെ തോത്, റിസര്‍വ് ബാങ്ക് നയങ്ങള്‍, എണ്ണ വില, രൂപയുടെ നില എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിപണി മുന്നോട്ടു പോകുക. ഇത്തരമൊരു സാഹചര്യത്തില്‍ മൂന്നു മുതല്‍ ആറു മാസം വരെ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പണം സൂക്ഷിക്കാനുള്ള മികച്ച ഒരു അവസരമാണ് യുടിഐ അള്‍ട്രാ ഷോര്‍ട്ട് ടേം പദ്ധതി നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.

TAGS: UTI Mutual Fund |