ചെറുകിട കച്ചവടക്കാര്‍ക്ക് ഗോള്‍ഡ് ലോണുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്

Posted on: May 26, 2020

കോട്ടയം : പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം ബിസിനസുകള്‍ പുനരാരംഭിക്കാനായി രാജ്യത്തെ മുന്‍നിര ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് അശ്വാസ് ദിനം ഗോള്‍ഡ് ലോണ്‍ പദ്ധതി അവതരിപ്പിച്ചു.

സ്വര്‍ണത്തിനു പരമാവധി മൂല്യം 180 ദിവസത്തേക്ക് മാറ്റമില്ലാത്ത മിതമായ പലിശ നിരക്ക്, ദിവസേന തിരിച്ചടവ്, ഡിജിറ്റല്‍ പേയ്‌മെന്റ് റിവാര്‍ഡ് തുടങ്ങിയ സവിശേഷതകളുള്ള ലോണിന്റെ കാലാവധി 3 മാസം.

ചെറുകിട കച്ചവടക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഈ ലോണ്‍ പരിഹാരം ആകുമെന്നും അതിലൂടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നും ലോണ്‍ അവതരിപ്പിച്ചുകൊണ്ട് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ആയ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

TAGS: Muthoot Fincorp |