എടിഎം സൗകര്യത്തോടെ സ്വര്‍ണവായ്പയുമായി ധനലക്ഷ്മി ബാങ്ക്

Posted on: May 16, 2020

തൃശൂര്‍ : ധനലക്ഷ്മി ബാങ്കില്‍ എടിഎം സൗകര്യത്തോടുകൂടിയ സ്വര്‍ണവായ്പാ പദ്ധതി ആരംഭിച്ചു.

ഇതുപ്രകാരം ഉപഭോക്താക്കള്‍ അവര്‍ക്ക് അനുവദിച്ച വായ്പത്തുകയ്ക്കു പലിശ നല്‍കുന്നതിനുപകരം ഉപയോഗിച്ചതുകയ്ക്കു മാത്രം പലിശ നല്‍കിയാല്‍ മതിയാകും.

ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങളായ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് , യുപിഐ എന്നീ മാര്‍ഗങ്ങളിലൂടെയും വായ്പത്തുക പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാണ്.