മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ക്കായി മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖകള്‍ തുറക്കും

Posted on: April 16, 2020

കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് (നീല മുത്തൂറ്റ്) കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ തിരഞ്ഞെടുത്ത ശാഖകള്‍ തുറക്കുന്നു. മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ മാത്രം ഒരുക്കാന്‍, റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണ് ഇത്.

ലോക് ഡൗണ്‍മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് മറ്റിടങ്ങളില്‍ ജോലി ചെയ്യുന്ന ഉറ്റവരില്‍ നിന്ന് പണം സ്വീകരിക്കാന്‍ സഹായകരമാണ് മണിട്രാന്‍സ്ഫര്‍ സേവനമെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. ഘട്ടം ഘട്ടമായിട്ടായിരിക്കും ശാഖകള്‍ തുറക്കുക. കേരളത്തിന്റെ തിരഞ്ഞെടുത്ത ശാഖകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും. മറ്റു സംസ്ഥാനങ്ങളിലെ ശാഖകള്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതി. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മുന്‍കരുതലോടും കൂടിയായിരിക്കും ശാഖകള്‍ പ്രവര്‍ത്തിക്കുക.

TAGS: Muthoot Fincorp |