വീടുകള്‍ മോടി പിടിപ്പിക്കാന്‍ ബജാജിന്റെ പേഴ്സണല്‍ ലോണ്‍

Posted on: October 16, 2019

കൊച്ചി : ഭവന നവീകരണത്തിനുള്ള പേഴ്സണല്‍ ലോണ്‍ ഓഫറുമായി ബജാജ് ഫിന്‍സെര്‍വിന്റെ വായ്പാനിക്ഷേപ വിഭാഗമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ്. വീട്ടിലേക്ക് പുതിയ ഫര്‍ണീച്ചറുകള്‍ വാങ്ങാനോ, വീടിന് പുതിയ പെയിന്റടിക്കാനോ, വീട് മോടി പിടിപ്പിക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സങ്ങളില്ലാതെ എളുപ്പത്തില്‍ ലഭ്യമാകുന്ന വായ്പാ പദ്ധതിയാണിത്.

ഉപഭോക്താക്കള്‍ക്ക് ലളിതമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചും മിനിമം രേഖകള്‍ മാത്രം സമര്‍പ്പിച്ചും അഞ്ചു മിനിറ്റിനകം ലോണിന് അനുമതി നേടാം. അനുമതി കിട്ടിയാല്‍ 25 ലക്ഷം രൂപ വരെയുള്ള തുക 24 മണിക്കൂറിനകം തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നു. 60 മാസം വരെയോ അതിനു മുന്‍പോ ഉള്ള സൗകര്യപ്രദമായ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്. ലോണ്‍ ഭാഗികമായോ പൂര്‍ണമായോ മുന്‍കൂറായി അടച്ചു തീര്‍ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

TAGS: Bajaj Finserv |