ബാങ്ക് ഓഫ് ഇന്ത്യ പ്രവാസി പുനരധിവാസ പദ്ധതിക്ക് വായ്പ നല്‍കുന്നു

Posted on: September 10, 2019

കൊച്ചി : നാട്ടില്‍ തിരികെയെത്തുന്ന പ്രവാസികളെ പുനരധിവാസിപ്പിക്കാനായി ബാങ്ക് ഓഫ് ഇന്ത്യയും കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്‌സും സംയുക്തമായി വായ്പാ പദ്ധതി നടപ്പാക്കുന്നു. ഇതിനായുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ബാങ്ക് ഓഫ് ഇന്ത്യ കേരള സോണല്‍ മാനേജര്‍ മഹേഷ് കുമാറും നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയും തമ്മില്‍ ഒപ്പുവെച്ചു. 10 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭിക്കുമെന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

കൂടാതെ 30 ലക്ഷം വരെ ചെലവുള്ള പദ്ധതികള്‍ക്ക് 15 ശതമാനം വരെ (പരമാവധി മൂന്നു ലക്ഷം വരെ) മൂലധന സബ്‌സിഡിയും കൃത്യമായ തിരിച്ചടവുകള്‍ക്ക് മൂന്നു ശതമാനം പലിശയിളവും ലഭ്യമാണ്. നോര്‍ക്ക റൂട്‌സ് ഓഫീസുകള്‍വഴിയാണ് ഇത്തരം വായ്പകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

TAGS: Bank Of India |