ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ത്രീകള്‍ക്കായി പ്രഗതി വായ്പകള്‍ അവതരിപ്പിച്ചു

Posted on: May 8, 2019

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ മൈക്രോ ഫിനാന്‍സ് ഉപകമ്പനിയായ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡ്, ഗ്രാമീണ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമാക്കിയുള്ള പ്രഗതി (പുരോഗതി) വായ്പയ്ക്ക് തുടക്കം കുറച്ചു. ഗ്രാമീണ മേഖലയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകള്‍ക്കു ലഭ്യമാക്കുന്ന ഗ്രൂപ്പ് വായ്പയാണ് പ്രഗതി വായ്പ.

പേരുപോലെതന്നെ ഗ്രാമീണ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനും സാമൂഹ്യ പുരോഗതി കൈവരിക്കാനും സഹായിക്കുന്നതും പ്രയാസം കൂടാതെ ലഭിക്കുന്നതുമായ ഗ്രൂപ്പ് വായ്പകളാണ് പ്രഗതി വായ്പകള്‍. വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ പ്രഗതി വായ്പകള്‍ വഴി ലഭ്യമാക്കുവാനും ഉദ്ദേശിക്കുന്നു. ഇത് അവരുടെ ചെറുകിട സംരംഭങ്ങളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുവാന്‍ സഹായിക്കും,  ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കല്‍പ്പന ശങ്കര്‍ പറഞ്ഞു.

TAGS: Muthoot Finance |