അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്‌സ് പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്

Posted on: December 13, 2018

 

കൊച്ചി : ജോലിക്കാരായ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഇതാദ്യമായി  അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്‌സ് അക്കൗണ്ടുമായി ഐസിഐസിഐ ബാങ്ക്.  ബാങ്കിംഗ്, ലൈഫ്‌സ്‌റ്റൈല്‍, സൗകര്യം, നിക്ഷേപം, നികുതി ആസൂത്രണം, കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം എന്നിവ ഈ അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു.

ഈ അക്കൗണ്ടിലെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ പ്രതിമാസം 750 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ലോക്കര്‍ വാടകയില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. കൂടാതെ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്കുള്ള പ്രോസസിംഗ് ഫീയിലും 50 ശതമാനം ഇളവ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിലും മറ്റ് എല്ലാ എടിഎമ്മുകളിലും സൗജന്യ ഇടപാടുകളും ലഭിക്കും.

ഇതിന് പുറമേ വിമാനയാത്ര, മറ്റ് അപകടങ്ങള്‍ എന്നിവക്ക് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. വിമാന അപകടങ്ങളിലും മറ്റും 40 ലക്ഷം രൂപയുടെയും വ്യക്തിഗത അപകടങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെയും ഇന്‍ഷുറന്‍സ് സംരക്ഷണം ആണ് ലഭിക്കുക. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ക്യാന്‍സര്‍ സംരക്ഷണ ഇന്‍ഷുറന്‍സ് കവറേജ് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള ഒരു അക്കൗണ്ടും മറ്റ് സംരക്ഷണങ്ങളും തങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നുവെന്ന് ഐസിഐസിഐ ബാങ്ക് റീട്ടെയില്‍ ലയബലിറ്റീസ് മേധാവി പ്രണവ് മിശ്ര പറഞ്ഞു.

TAGS: ICICI BANK |