എസ് ബി ഐ സ്ഥിരനിക്ഷേപ പലിശ കൂട്ടി

Posted on: August 1, 2018

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് നയപ്രഖ്യാപനം വരുന്നതിനു തൊട്ടുമുന്‍പ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. വിവിധ കാലാവധി നിക്ഷേപങ്ങള്‍ക്ക് 0.1 ശതമാനം വരെയാണു വര്‍ധന. ഒരു വര്‍ഷത്തിനുന്മേല്‍ രണ്ടു വര്‍ഷത്തിനു താഴെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 6.40 ശതമാനം പലിശ ലഭിക്കും. 0.05 ശതമാനം ഉയര്‍ന്നു. മൂന്നു വര്‍ഷത്തിനുമേല്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് 0.1 ശതമാനം വര്‍ധന.

TAGS: SBI |