ഡിഎച്ച്എഫ്എൽ എൻസിഡി ഇഷ്യു 29 മുതൽ

Posted on: August 27, 2016

DHFL-Logo-Big

കൊച്ചി : ഭവനവായ്പ കമ്പനിയായ ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപറേഷന്റെ നോൺ കൺവേർട്ടിബിൾ ഡിബഞ്ചർ (എൻസിഡി) ഇഷ്യു ഓഗസ്റ്റ് 29-ന് ആരംഭിച്ച് സെപ്റ്റംബർ 12-ന് അവസാനിക്കും. മൂന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെ മൂന്നുവർഷ കാലാവധികളിലുള്ള എൻസിഡിയുടെ പലിശ നിരക്ക് 9.05 ശതമാനം മുതൽ 9.25 ശതമാനം വരെയാണ്. വാർഷികാടിസ്ഥാനത്തിലാണ് പലിശ. എൻഎസ്ഇയിലും ബിഎസ്ഇയിലും എൻസിഡി ലിസ്റ്റ് ചെയ്യും.

ആയിരം രൂപ മുഖവിലയുള്ള എൻസിഡി ഇഷ്യു വഴി 2000 കോടി രൂപസമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എണ്ണായിരം കോടി രൂപ വരെ അധിക സബ്‌സ്‌ക്രിപ്ഷൻ നിലനിർത്താൻ കമ്പനിക്ക് അനുവാദമുണ്ട്. കെയർ ട്രിപ്പിൾ എ റേറ്റിംഗും ബിഡബ്ല്യു ആർ ട്രിപ്പിൾ എ റേറ്റിംഗും എൻസിഡിക്കുണ്ട്.

കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ് (10 എൻസിഡി). അപേക്ഷ ലഭിക്കുന്ന മുറയ്ക്കാണ് അലോട്ട്‌മെന്റ്. ഡീമാറ്റിലും ഫിസിക്കൽ ഫോമിലും അപേക്ഷിക്കാനുള്ള ഓപ്ഷനുണ്ട്. കടപ്പത്രത്തിന്റെ ആപ്ലിക്കേഷൻ മണിക്ക് 8 ശതമാനവും റീഫണ്ടഡ് മണിക്ക് ആറു ശതമാനവും പലിശ നൽകും.