ഡിഎച്ച്എഫ്എൽ എൻസിഡി ഇഷ്യു

Posted on: August 4, 2016

DHFL-Logo-Big

കൊച്ചി : ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപറേഷന്റെ (ഡിഎച്ച്എഫ്എൽ) സെക്വവേഡ് നോൺ കൺവേർട്ടിബിൾ ഡിബഞ്ചർ ഇഷ്യു 16-ന് അവസാനിക്കും. ഇഷ്യുവഴി 4000 കോടി രൂപ സ്വരൂപിക്കുവാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

കടപ്പത്രത്തിന്റെ മുഖവില ആയിരം രൂപയാണ്. എച്ച്എൻഐ വിഭാഗത്തിൽ 9.2 ഉം ,റീട്ടെയിൽ നിക്ഷേപകർക്ക് 9.3 ശതമാനവുമാണ് പലിശ. കുറഞ്ഞ നിക്ഷേപം പതിനായിരം രൂപയാണ്.

മൂന്നുവർഷം, അഞ്ചു വർഷം, 10 വർഷം എന്നിങ്ങനെ മൂന്നു കാലയളവിൽ കടപ്പത്രം ലഭ്യമാക്കിയിട്ടുണ്ട്. പലിശ മാസംതോറുമോ വാർഷികാടിസ്ഥാനത്തിലെ കടപ്പത്രം റിഡീം ചെയ്യുമ്പോഴോ വാങ്ങാം. ഡീമാറ്റ്, ഫിസിക്കൽ എന്നിങ്ങനെ ഏതു രീതിയിലും നിക്ഷേപകന് കടപ്പത്രം തെരഞ്ഞെടുക്കാം.

റേറ്റിംഗ് ഏജൻസിയായ കെയറിന്റെ കെയർ ട്രിപ്പിൾ എ, ബ്രിക്‌വർക്ക് റേറ്റിംഗ് ഇന്ത്യ ലിമിറ്റഡിന്റെ ബ്രിക്‌വർക് ട്രിപ്പിൾ എ റേറ്റിംഗുകൾ കടപ്പത്രത്തിനു ലഭിച്ചിട്ടുണ്ട്. ഉയർന്ന സുരക്ഷിതത്വവും കുറഞ്ഞ റിസ്‌കുമാണ് ഈ റേറ്റിംഗുകൾ ഉറപ്പാക്കുന്നതെന്ന് ഡിഎച്ച്എഫ്എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കപിൽ വാധ്വാൻ പറഞ്ഞു.

എൻസിഡി എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എഡൽവീസ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, എകെ കാപ്പിറ്റൽ സർവീസസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റ്‌സ്, ട്രസ്റ്റ് ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്, യെസ് സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജർമാർ.