മുത്തൂറ്റ് ഡെറ്റ് ഉപകരണങ്ങളുടെ ക്രിസിൽ റേറ്റിംഗ് ഉയർത്തി

Posted on: July 4, 2016

Muthoot-Finance-Logo-B

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ ദീർഘകാല ഡെറ്റ് ഉപകരണങ്ങളുടെ റേറ്റിംഗ് ഡബിൾഎ മൈനസ് സ്റ്റേബിളിൽനിന്നു ഡബിൾ എ സ്റ്റേബിൾ ആയി ക്രിസിൽ ഉയർത്തി. ഒരു വർഷത്തിനു മുകളിൽ കാലാവധിയുള്ള ഡെറ്റ് ഉപകരണങ്ങളെയാണ് ദീർഘകാല ഉപകരണങ്ങളായി കണക്കാക്കുന്നത്.

സ്വർണപ്പണയ മേഖല വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും മൂത്തൂറ്റ് ഫിനാൻസിന്റെ റിസ്‌ക്, വരുമാന പ്രൊഫൈൽ മെച്ചപ്പെട്ടതായാണ് ക്രിസിൽ റേറ്റിംഗ് പ്രതിഫലിപ്പിക്കുന്നത്. നാലുവർഷമായി ഈ വ്യവസായമേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും കമ്പനിയുടെ 2015-16 വർഷത്തിലെ മെച്ചപ്പെട്ടതും സ്ഥിരതയുള്ളതുമായ പ്രകടനത്തേയുമാണ് ഈ റേറ്റിംഗ് പ്രതിഫലിപ്പിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ അഭിപ്രായപ്പെട്ടു. ഹ്രസ്വകാല ഡെറ്റ് ഉപകരണങ്ങളിൽ ഏറ്റവും ഉയർന്ന സുരക്ഷിതത്വത്തിനുള്ള എവൺ പ്ലസ് റേറ്റിംഗ് കമ്പനിക്കു നേരത്തെ ലഭിച്ചിരുന്നു.