ആർബിഐ ഗോൾഡ് ബോണ്ടുകളുടെ വിതരണം എസ് ബി ടി യിലൂടെ

Posted on: March 9, 2016

600 x 400 Bond_1

തിരുവനന്തപുരം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകളുടെ മൂന്നാംഘട്ട അപേക്ഷകൾ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ എല്ലാ ശാഖകളിലും സ്വീകരിക്കും. മാർച്ച് എട്ടു മുതൽ 14 വരെ അപേക്ഷകൾ സമർപ്പിക്കാം. 29 ന് ബോണ്ട് വിതരണം ചെയ്യും.

ഏറ്റവും കുറഞ്ഞ നിക്ഷേപ തുക രണ്ട് ഗ്രാം സ്വർണ്ണത്തിന് തത്തുല്യമായ ഇന്ത്യൻ രൂപയും പരമാവധി 500 ഗ്രാമുമായിരിക്കും. ഗ്രാമിന് 2,916 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. നിക്ഷേപമൂല്യത്തിൻമേൽ 2.75 ശതമാനം വാർഷിക പലിശ ലഭിക്കും. ബോണ്ട് വിതരണ തീയതി മുതൽ എട്ട് വർഷമാണ് കാലാവധി. തത്‌സമയ സ്വർണ്ണവില പ്രകാരം തത്തുല്യമായ ഇന്ത്യൻ രൂപയിൽ ബോണ്ട് പിൻവലിക്കാം. കാലാവധിക്കു മുമ്പ് പിൻവലിക്കണമെങ്കിൽ അഞ്ച് വർഷത്തിനു ശേഷം മാത്രമെ സാധ്യമാകുകയുള്ളു.