ക്രിസ്മസ് സമ്മാനങ്ങളുമായി എക്‌സ്പ്രസ് മണിയും മുത്തൂറ്റ് ഫിൻകോർപും

Posted on: December 26, 2015

Xpress-money-Logo-Big

കൊച്ചി : ക്രിസ്മസ് സീസണിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് എക്‌സ്പ്രസ് മണിയും മുത്തൂറ്റ് ഫിൻകോർപും ചേർന്ന് കേരളത്തിലെ ഉപഭോക്താക്കാൾക്ക് സ്വർണനാണയം, മൊബൈൽ ഫോൺ, ഗൃഹോപകരണങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കുന്നു.

ഡിസംബർ 1-31 കാലയളവിൽ മുത്തൂറ്റ് ഫിൻകോർപ് ശാഖകളിൽ എക്‌സപ്രസ് മണിയുടെ ഗുണഭോക്താവായിട്ടുള്ളവരുടെ പേര് ഓട്ടോമാറ്റിക്കായി നറുക്കെടുപ്പിനു വിധേയമാക്കിയാണ് വിജയികളെ കണ്ടെത്തുന്നത്. ദിവസവും നടത്തുന്ന നറുക്കെടുപ്പിൽ ഓരോ മൊബൈൽ ഫോണാണ് സമ്മാനമായി നല്കുന്നത്. ഇരുപത്തിയേഴ് മൊബൈലാണ് ഈ കാലയളവിൽ സമ്മാനമായി നല്കുന്നത്.

പ്രമോഷൻ കാലയളവിലെ മുഴുവൻ ഗുണഭോക്താക്കളുടേയും പേരുകൾ നറുക്കിട്ട് വിജയിക്കുന്നയാൾക്ക് പത്തു ഗ്രാമിന്റെ സ്വർണനാണയം സമ്മാനമായി ലഭിക്കും. ഗൃഹോപകരണങ്ങളുടെ ബമ്പർ സമ്മനമാണ് മറ്റൊന്ന്. ജൂൺ 18 മുതൽ ഡിസംബർ 31 വരെ ഗുണഭോക്താക്കളിൽനിന്നു നറുക്കിട്ടു വിജയിക്കുന്ന ഉപഭോക്താവിനാണ് ഈ ബമ്പർ സമ്മാനം ലഭിക്കുക. എല്ലാ വിജയികളേയും തെരഞ്ഞെടുക്കുന്നത് ഇല്ക്‌ട്രോണിക് നറുക്കെടുപ്പു വഴിയാണെന്നു എക്‌സ്പ്രസ് മണി സിഒഒ സുദിഷ് ഗിരിയാനും മുത്തൂറ്റ് ഫിൻകോർപ് എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റും അറിയിച്ചു.