മുദ്രയോജന : യൂണിയൻ ബാങ്ക് 7.5 കോടി രൂപ വായ്പ നൽകി

Posted on: September 30, 2015
പ്രധാൻ മന്ത്രി മുദ്ര യോജന വായ്പയുടെ എറണാകുളം ജില്ലാതല വിതരണോദ്ഘാടനം പെരുമ്പാവൂരിൽ യൂണിയൻ ബാങ്ക് ജനറൽ മാനേജർ സഞ്ജയ് ശർമ്മ നിർവ്വഹിക്കുന്നു. മുദ്ര ബാങ്ക് സിഇഒ ജിജി മാമൻ, യൂണിയൻ ബാങ്ക് എറണാകുളം റീജിണൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആർ നല്ലൈയ്യപ്പൻ എന്നിവർ സമീപം.

കൊച്ചി : പ്രധാനമന്ത്രി മുദ്രയോജനവായ്പയുടെ ജില്ലാതല വിതരണോദ്ഘാടനം ബാങ്കിന്റെ പെരുമ്പാവൂർ ശാഖയിൽ ചെന്നൈ സോണൽ വായ്പ വിഭാഗം ജനറൽ മാനേജർ സഞ്ജയ് ശർമ്മ നിർവ്വഹിച്ചു.ചടങ്ങിൽ മുദ്ര ബാങ്കിന്റെ സി.ഇ.ഒ ജിജി മാമൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ജില്ലയിലെ വിവിധ ശാഖകളിൽ നിന്നും അർഹരായ 1668 സംരംഭകർക്ക് 7.5 കോടി രൂപ വായ്പ നൽകി.

യൂണിയൻ ബാങ്ക് എറണാകുളം റീജിണൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആർ നല്ലൈയ്യപ്പൻ, ലീഡ് ഡിസ്ട്രിക് മാനേജർ വി. അനിൽകുമാർ, ക്രഡിറ്റ് ഡിവിഷൻ ചീഫ് മാനേജർ സി. സതീഷ്, ആർസെറ്റി ഡയറക്ടർ ബിജോയ് നായർ, ശാഖ മാനേജർ ഗുരുചരൺ നന്ദഗിരി വെങ്കട് എന്നിവർ പങ്കെടുത്തു.

സാധാരണ സംരംഭകർക്ക് സ്വയം തൊഴിലിനായി ധന സഹായം നൽകുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ഈ പദ്ധതി ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്നായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ശിശു സ്‌കീമിൽ ഒരു വ്യക്തിയ്ക്ക് 50000/ രൂപ വരെയും, കിഷോർ സ്‌കീമിൽ 50000/ രൂപ മുതൽ 5 ലക്ഷം വരെയും, തരുൺ സ്‌കീമിൽ 5 ലക്ഷം മുതൽ 10 ലക്ഷം രൂപാ വരെയുമാണ് വായ്പ ലഭിക്കുക. മൂന്നു മുതൽ അഞ്ച് വർഷം വരെയാണ് തിരിച്ചടവ് കാലാവധി.