എവറസ്റ്റില്‍ കാലാവസ്ഥാ നിലയം

Posted on: May 20, 2022

കഠ്മണ്ഡു : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥാ നിലയം എവറസ്റ്റ് പര്‍വതത്തില്‍. 8830 മീറ്റര്‍ പൊക്കത്തില്‍നിലയം സ്ഥാപിച്ചത് നാഷനല്‍ജ്യോഗ്രഫിക് സൊസൈറ്റിയാണ്. 8848.86 മീറ്ററാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ്റിന്റെ പരമാവധി ഉയരം.

ഇതിനു വെറും 19 മീറ്റര്‍ താഴെ യാണ് നിലയം സ്ഥിതി ചെയ്യുന്ന സൗരോര്‍ജം ഉപയോഗിച്ചാണു പ്രവര്‍ത്തനം. എവറസ്റ്റിലെ വായു താപനില, കാറ്റിന്റെ വേഗം, ഹിമനിക്ഷേപത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവ നിലയം അളക്കും. കാലാവസ്ഥാ ശാസ്ത്രജ്ഞനായ ബേക്കര്‍ പെറിയാണ് നിലയം സ്ഥാപിച്ച സംഘത്തിനുനേതൃത്വം നല്‍കിയത്.

 

TAGS: Mount Everest |