വൃക്ഷത്തെ നടാന്‍ പദ്ധതികളുമായി ഫിസാറ്റ്

Posted on: June 5, 2021

അങ്കമാലി : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഫിസാറ്റ് ബിസിനസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ 240 വിദ്യാര്‍ഥികളും അധ്യാപകരും വൃക്ഷത്തെകള്‍ നട്ട് അവയെ പരിപാലിക്കും. അങ്കമാലി
പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി സാനിറ്റേഷന്‍ നടത്തി, സ്റ്റേഷന്‍ പരിസരങ്ങളില്‍ പുതിയ ചെടികള്‍ സ്ഥാപിക്കും. കടല്‍കയറ്റം നേരിട്ട് ചെല്ലാനം പ്രദേശത്തെ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ
ക്കിറ്റുകള്‍ എത്തിക്കും.

പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തോടെ ‘ഭൂമി 21 -മനസ്സ് നന്നാവട്ടെ’ എന്ന ടാഗ്ലൈനോടെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ വീടുകളില്‍ വക്ഷത്തകള്‍ നട്ടുപിടിപ്പിക്കുകയും തുണിസഞ്ചികള്‍ നിര്‍മിച്ച് സമീപത്തെ വീടുകളില്‍ വിതരണം ചെയ്യുകയും ചെയ്യും.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുസമൂഹത്തിലുള്ള ആളുകള്‍ക്കും പങ്കെടുക്കാവുന്ന ഫോട്ടോഗ്രഫി മത്സരവും ഒരുക്കിയിട്ടുണ്ട്. ഏഴു വരെ ‘പ്രകൃതി ഒരു വരദാനം’ എന്ന വിഷയത്തില്‍ ഫോട്ടോകള്‍ എടുത്ത് mechfast.com എന്ന വെബ്‌സൈറ്റില്‍അപ്ലോഡ് ചെയാം.