കൊച്ചി മെട്രോ 5000 മരങ്ങള്‍ നടും

Posted on: June 5, 2020


കൊച്ചി : പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് 5000 മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു.

വാട്ടര്‍ മെട്രോ, കനാല്‍ നവീകരണ പദ്ധതി എന്നിവയ്ക്കു വേണ്ടി മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്കു പകരമായാണ് ഇവ നടുന്നത്. ഉദ്ഘാടനം ഇന്നു 10 നു വൈറ്റില മെട്രോ സ്‌റ്റേഷനു മുന്നില്‍ വനം കണ്‍സര്‍വേറ്റര്‍ സി. മീനാക്ഷി നിര്‍വഹിക്കും. കാലടി അദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നതെന്നു എംഡി അല്‍കേഷ്‌കുമാര്‍ ശര്‍മ പറഞ്ഞു.

TAGS: Kochi Metro |