കൊച്ചി മെട്രോയുടെ 6 സ്‌റ്റേഷനുകൾക്ക് പ്ലാറ്റിനം ഗ്രീൻ സർട്ടിഫിക്കറ്റ്

Posted on: April 9, 2020

കൊച്ചി : ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പ്ലാറ്റിനം ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് കൊച്ചി മെട്രോയുടെ 6 സ്‌റ്റേഷനുകള്‍ക്കും മുട്ടം മെട്രോ ഓപ്പറേഷന്‍ ആന്റ് കണ്‍ട്രോള്‍ സെന്ററിനും ലഭിച്ചു.

ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ പൊതു ഗതാഗതത്തിന്റെ എല്ലാ മേഖലകളിലും പരിസ്ഥിതി സൗഹൃദ സമീപനം വളര്‍ത്തുന്നതിന് ഏര്‍പ്പെടുത്തിയതാണ് ഈ ഗ്രേഡിംഗ്. മെട്രോയുടെ മറ്റു സ്‌റ്റേഷനുകള്‍ക്ക് നേരത്തെ തന്നെ പ്ലാറ്റിനം ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

സൈറ്റ് തിരഞ്ഞെടുക്കല്‍ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഊര്‍ജ, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌ക്കരണം, യാത്രക്കാരുടെ സുരക്ഷിതത്വം, സംതൃപ്തി എന്നിവയെല്ലാം കണക്കിലെടുത്താണു കൗണ്‍സിലിന്റെ ഏറ്റവും ഉയര്‍ന്ന ഗ്രേഡിംഗ് നിശ്ചയിച്ചത്.

TAGS: Kochi Metro |