വണ്ടര്‍ലാ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: February 20, 2020

കൊച്ചി : കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകള്‍ക്കായി വണ്ടര്‍ലാ ഏര്‍പ്പെടുത്തിയ പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ വണ്ടര്‍ലാ കൊച്ചിയില്‍ ചലച്ചിത്ര താരം ഇന്ദ്രന്‍സ് വിതരണം ചെയ്തു.

ഒന്നാം സ്ഥാനം നേടിയ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തുള്ള എക്‌സല്‍ പബ്‌ളിക് സ്‌കൂള്‍ 50,000 രൂപയും രണ്ടാം സ്ഥാനം നേടിയ കോട്ടയം ജില്ലയിലെ പെരുന്നയിലുള്ള എസ്. എച്ച്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എറണാകുളം ജില്ലയിലെ കൂനമ്മാവിലുള്ള ചാവറ ദര്‍ശന്‍ സി. എം. ഐ. പബ്‌ളിക് സ്‌കൂള്‍ എന്നിവ 25,000 രൂപയും മൂന്നാം സ്ഥാനം നേടിയ എം. എന്‍. യു. ജെ. നാടാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മധുര (തമിഴ്‌നാട്) കെ. ഇ. കാര്‍മല്‍ സെന്‍ട്രല്‍ സ്‌കൂള്‍, മുഹമ്മ (ആലപ്പുഴ) സെയ്ന്റ് മേരീസ് എച്ച്. എസ്. എസ്. പട്ടം (തിരുവനന്തപുരം) എന്നിവ 15,000 രൂപയും കരസ്ഥമാക്കി. ഇതിനു പുറമെ വിജയികളായ എല്ലാ സ്‌കൂളുകള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി.

ഈ വര്‍ഷം മുതല്‍ മികച്ച അധ്യാപകര്‍ക്കായി വണ്ടര്‍ലാ പ്രത്യേകം അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. സിസ്റ്റര്‍ ജിജി പി. ജെയിംസ് (സെയ്ന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍, കാഞ്ഞിരപ്പള്ളി, കോട്ടയം) ഒന്നാം സ്ഥാനവും എ. എം. അന്‍സാരി (കെ. വി. യു പി. എസ്., പങ്ങോട്, തിരുവനന്തപുരം), കെ. എം. അസ്‌ക്കര്‍ അലി (ജവഹര്‍ നവോദയ, വൈത്തിരി, വയനാട്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

മികച്ച അധ്യാപര്‍ക്ക് യഥാക്രമം 20,000 15,000, 10,000 രൂപയുടെ കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിച്ചു. വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വണ്ടര്‍ലാ ഹോളിഡേയ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ്, വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് ഹെഡ് എം. എ. രവികുമാര്‍ ഗിഗറിന്‍ ചാക്കോ, അസിസ്റ്റന്റ് മാനേജര്‍ (എച്ച്. എസ്. ഇ.) എന്നിവര്‍ പങ്കെടുത്തു.