സ്‌കൂളുകള്‍ക്ക് വണ്ടര്‍ലാ പരിസ്ഥിതി അവാര്‍ഡ്

Posted on: January 17, 2019

കൊച്ചി : കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകള്‍ക്കായി വണ്ടര്‍ലാ ഏര്‍പ്പെടുത്തിയ പരിസ്ഥിതി – ഊര്‍ജ സംരംക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇടുക്കി അടിമാലി വിശ്വദീപ്തി സി എം എ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ഭാരതീയ വിദ്യാഭവന്‍ മെട്രിക് എച്ച് എസ് എസ് (ഈറോഡ്), പാറമേക്കാവ് വിദ്യാമന്ദിര്‍ (തൃശൂര്‍) എന്നിവ രണ്ടാംസ്ഥാനം കരസ്ഥമാക്കി.

എം എ എം എല്‍ പി എസ് ( പാണാവള്ളി, ആലപ്പുഴ), ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂള്‍ (കങ്ങരപ്പടി, എറണാകുളം), കെ വി യു പി സ്‌കൂള്‍ ( പാങ്ങോട്, തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി. 30 സ്‌കൂളുകള്‍ക്ക് പ്രോത്സാഹന സമ്മാനം നല്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്‌കൂളുകള്‍ക്കു യഥാക്രമം 50,000 രൂപ, 25,000 രൂപ, 15,000 രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡ് നല്കും.