സുരക്ഷിതരായി വീട്ടില്‍ ഇരിക്കൂ ; കൊറോണയ്‌ക്കെതിരെ ക്യാമ്പയ്നുമായി സീ കേരളം

Posted on: May 12, 2020

കൊച്ചി : കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ബോധവത്കരണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ കൊറോണ ഭീതിയില്‍ കഴിയുന്ന സാഹചര്യത്തിലാണ് സീ കേരളം ജനങ്ങളെ സുരക്ഷിതരായിരിക്കാന്‍ പ്രേരിപ്പിക്കുന്ന ക്യാമ്പയ്നുമായി എത്തിയിരിക്കുകയാണ്. നിരത്തിലെങ്ങും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചാനലിന്റെ ഹോര്‍ഡിംഗിലൂടെ ജനങ്ങളോട് വീട്ടില്‍ തന്നെ സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെടുകയാണ് ചാനല്‍.

ഉത്തരവാദിത്തത്തോടെ വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്കു നന്ദി പറയുകയും ചെയ്യുന്നു അവര്‍. മൊബൈല്‍ ഉപഭോക്താക്കളോട് വീടുകളില്‍ സുരക്ഷിതരായി ഇരിക്കുന്നതിന്റെ സന്ദേശം പ്രചരിപ്പിക്കാനും സീ കേരളം ഓര്‍മിപ്പിക്കുന്നു.

രാജ്യത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മികച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ളും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായിക്കൊണ്ട് ഈ മഹാമാരിയെ മറികടന്നുകൊണ്ടിരിക്കുകയാണ് മലയാളികള്‍. മലയാളികളോട് ഒന്നടങ്കം നന്ദി പറയാനും സീ കേരളം ഈ ഉത്തരവാദിത്വ ബോധവത്കരണ പരിപാടി ഉപയോഗിക്കുകയാണ്.

TAGS: Zee Keralam |