April 2024
ബാക്ക്-ടു-ബാക്ക് ആക്ഷൻ ചിത്രങ്ങളുമായി സോണി പിക്സ്
Posted on: August 10, 2017
കൊച്ചി : സോണി പിക്സ് ഈ ഞായറാഴ്ച നിങ്ങളെ ആവേശഭരിതരാക്കാനും വിസ്മയിപ്പിക്കാനും ബാക്ക്-ടു-ബാക്ക് ആക്ഷൻ ചിത്രങ്ങളുമായെത്തുന്നു. സ്വാതന്ത്ര്യദിന പിക്സത്തോണിൽ താരനിബിഢമായ ചലച്ചിത്രങ്ങൾക്കായി ഓഗസ്റ്റ് 13 ന് ട്യൂൺ-ഇൻ ചെയ്യൂ. മെൽ ഗിബ്സൺ, ഹീത്ത് ലെഡ്ജർ, സിൽവസ്റ്റൺ സ്റ്റാലൺ, കെവിൻ കോസ്റ്റ്നർ, ബെൻ അഫ്ളെക്ക് തുടങ്ങിയ ഹോളിവുഡിലെ ഏറ്റവും മികച്ച ആക്ഷൻ താരങ്ങൾ അണിനിരക്കുന്നു.
ചരിത്രപ്രാധാന്യമേറിയ ആക്രമങ്ങളിലൊന്നിന്റെ കഥ പറയുന്ന പേൾ ഹാർബർ എന്ന ആക്ഷൻ-ഡ്രാമ ചലച്ചിത്രത്തോടെ രാവിലെ 9 ന് ആവേശത്തിന് തുടക്കമാകും. ഉച്ചയ്ക്ക് നിങ്ങളുടെ ടെലിവിഷനിൽ ഗ്ലാഡിയേറ്ററെത്തും. യുദ്ധത്തിൽ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന വീരനായ സേനാനിയുടെ കഥ പറയുന്ന ദ പേട്രിയറ്റ് തുടങ്ങുന്നതിനു മുൻപ് നിങ്ങളുടെ വിശപ്പടക്കാനുള്ള സമയമുണ്ട്. തുടർന്ന് എക്കാലത്തെയും ക്ലാസിക് ആക്ഷൻ ചിത്രമായ റാംബോ: ഫസ്റ്റ് ബ്ലഡ് 2 വിന്റെ വീരകഥ ആസ്വദിക്കാം. മഹാദുരന്തത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കുന്ന കഥ പറയുന്ന വാട്ടർവേൾഡ് അവസാന ചിത്രമായി കാണിക്കും.
TAGS: Sony PIX |
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി
മിസിസ് കേരള ഗോള്‍ഡ് വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ജയലക്ഷ്മി ഫസ്റ്റ് റണ്ണറപ്പായി