വിപണി വിപുലീകരണത്തിന് പുതിയ തന്ത്രങ്ങളുമായി സോണി പിക്‌ചേഴ്‌സ്

Posted on: February 10, 2016

Sony-Pix.-Logo-Big

കൊച്ചി : സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്‌സ് ഇന്ത്യയുടെ ഭാഗമായ സോണി പിക്‌സും എഎക്‌സ്എനും കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മുഖവും മെച്ചപ്പെട്ട ടെലിവിഷൻ പരിപാടികളും അവതരിപ്പിക്കുന്നു.

അതിശയത്തോടെ നിലകൊള്ളുക എന്ന പുതിയ ബ്രാൻഡ് തത്വത്തിന്റെ ഭാഗമായി ഈ വർഷത്തെ മുൻ നിര ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചിത്രങ്ങളായ ജൂറാസിക് വേൾഡ്, ഫാസ്റ്റ് ആന്റ് ഫ്യൂറിയസ് 7 ആൻഡ് മിനിയൻസ് തുടങ്ങിയവ സംപ്രേക്ഷണം ചെയ്തു തുടങ്ങിയിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ സോണി പിക്‌സ് എന്ന നാമം എന്നും പതിഞ്ഞിരിക്കുന്നതിനായി ചില നടപടികൾ ചാനൽ സ്വീകരിച്ചിരിക്കയാണ്. ചാനലിന്റെ ഔദ്യോഗിക ശബ്ദം വനിതയുടേതാക്കിയത് ഇതിന്റെ ഭാഗമാണ്.

ലോഗോ കാണാതെ തന്നെ ചാനലിനെ തിരിച്ചറിയാൻ പ്രേക്ഷകർക്ക് സാധിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ മാറ്റമെന്ന് സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്‌സ് ഇന്ത്യ വൈസ് പ്രസിഡന്റും ബിസിനസ് തലവനുമായ സൗരഭ് യാജ്ഞിക് പറഞ്ഞു. പ്രേക്ഷകർക്ക് നവ്യാനുഭവം, തനതായ വ്യക്തിത്വം, വ്യത്യസ്തത എന്നീ മൂന്ന് തൂണുകളിലാണ് സോണി പിക്‌സിന്റെ മുന്നോട്ടുള്ള പ്രയാണം കരുപ്പിടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS: Sony PIX |