ദി ആംഗ്രി ബേഡ്‌സ് പ്രീവ്യൂ കാണാൻ അവസരം

Posted on: May 20, 2016

Sony-Pix-The-Angry-Birds-Bi

കൊച്ചി : സോണി പിക്‌സ് ബ്ലോക്ബസ്റ്റർ ഹോളിവുഡ് ചിത്രമായ ദി ആംഗ്രി ബേഡ്‌സ് മെയ് 27 ന് ഇന്ത്യയിൽ റിലീസ് ചെയ്യും. റിലീസിംഗിന് മുമ്പ് 26 ന് പടം കാണാൻ കൊച്ചിയടക്കം രാജ്യത്തെ 6 നഗരങ്ങളിൽ സോണി പിക്‌സ് ചാനൽ അവസരമൊരുക്കും.

6 നഗരങ്ങളിലായി 1300 പേർക്കാണ് സോണി പിക്‌സ് ചാനലിലും ഫേസ്ബുക്ക് പേജായ www.facebook.com/sonypix- ലും നടത്തുന്ന മത്സരത്തിലൂടെ ടിക്കറ്റുകൾ ലഭ്യമാക്കുക. മെയ് 21 വരെ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.