ലക്ഷ്യയുമായി കാവ്യ

Posted on: June 10, 2015

Kavya-web-homepage-Big

ചലചിത്രതാരം കാവ്യ മാധവൻ ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തേക്ക്. സാരികളും സാൽവാറും ലെഹങ്കയും ഉൾപ്പടെയുള്ള ഡിസൈനർ വസ്ത്രങ്ങളാണ് കാവ്യ ഓൺലൈൻ വഴി വിൽക്കാൻ ഒരുങ്ങുന്നത്. കാവ്യയുടെ ആരാധകർക്ക് http://laksyah.com/ എന്ന വെബ്‌സൈറ്റിലൂടെ ഇഷ്ട വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം. പട്ടുസാരികളും, കോട്ടൺ, എത്‌നിക്, ഡിസൈനർ സാരികളും വർക്ക് ചെയ്ത സാരികളും ബ്ലൗസ് പീസും ലക്ഷ്യഡോട്ട്‌കോമിലൂടെ വാങ്ങാനാകും.

ബ്രൈഡൽ കളക്ഷൻസും സ്‌കർട്ടുകളും ടോപ്പും ഉൾപ്പെടുന്ന മോഡേൺ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ശ്രേണിയും ലഭ്യമാണ്. ഡെലിവറി കൊച്ചി നഗരത്തിനുള്ളിലാണെങ്കിൽ മണിക്കൂറുകൾക്കകം ഇഷ്ടവസ്ത്രങ്ങൾ നിങ്ങളുടെ കൈകളിലെത്തും. കേരളത്തിലെ മറ്റു ഭാഗങ്ങളിൽ വസ്ത്രങ്ങൾ എത്തിക്കാൻ പ്രമുഖ കൊറിയർ സർവീസുമായി ധാരണയിലെത്തിയിട്ടുണ്ട്.

പുതിയ സംരംഭത്തിന്റെ ഓഫീസും വെയർഹൗസുമെല്ലാം കൊച്ചിയിലാണ്. സഹോദരൻ മിഥുൻ മാധവനുമായി ചേർന്നാണ് ഇ-കൊമേഴ്‌സ് രംഗത്തെ ചുവടുവയ്പ്പ്. ഓൺലൈൻ പ്ലാറ്റ്‌ഫോം തയാറാകുന്നതോടെ മലയാള സിനിമയിൽ നിന്നും ഇ-കൊമേഴ്‌സ് മേഖലയിലേക്ക് പ്രവേശിക്കുന്ന ആദ്യ താരമായി കാവ്യ മാറും.