ദിലീപും കാവ്യയും വിവാഹിതരായി

Posted on: November 25, 2016

 

dileep-weds-kavy-big

കൊച്ചി : സിനിമതാരങ്ങളായ ദിലീപും കാവ്യ മാധവനും കൊച്ചിയിൽ വിവാഹിതരായി. എറണാകുളം നോർത്തിലെ വേദാന്ത ഹോട്ടലിൽ രാവിലെ 9.50 ടെയാണ് വിവാഹചടങ്ങുകൾ ആരംഭിച്ചത്. വിവാഹത്തിന് ദിലീപിന്റെ മകൾ മീനാക്ഷിയും അമ്മയും ദിലീപിന്റെയും കാവ്യയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെ മുന്നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. വിവാഹസദ്യയ്ക്കു ശേഷം ദമ്പതികൾ ദിലീപിന്റെ വീട്ടിലേക്ക് പോകും.

dileep-thalikettu-big

സിനിമതാരങ്ങളായ മമ്മൂട്ടി, ജയറാം, മേനക, മീരാ ജാസ്മിൻ, ചിപ്പി, ജോമോൾ, ലാൽ, ജനാർദനൻ, സലീംകുമാർ സംവിധായകരായ സിദ്ധീഖ്, ജോഷി, രഞ്ജിത്ത് രജപുത്ര, സുരേഷ്‌കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. മലയാളത്തിലെ 21 ചിത്രങ്ങളിൽ ഇരുവരും നായികനായകൻമാരായി അഭിനയിച്ചിട്ടുണ്ട്.