എൽഡിഎഫ് നയം മദ്യവർജ്ജനമെന്ന് പിണറായി

Posted on: April 6, 2016

Pinarayi-Vijayan-Big-a

കണ്ണൂർ : മദ്യവർജ്ജനമാണെന്ന് എൽഡിഎഫിന്റെ നിലപാടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. മദ്യനിരോധനത്തിന്റെ അത്യാപത്ത് മനസിലാക്കിയാണ് ഈ നിലപാട് സ്വീകരിച്ചിട്ടുള്ളത്.

മദ്യ നിരോധനത്തിലൂടെ വോട്ടുവരുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിചാരം. മദ്യനയം വ്യക്തമാക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യം തള്ളിക്കളയുന്നതായും അദേഹം പറഞ്ഞു.