ടിസിഎസ് ഇയോണിന്റെ കൊറോണവാരിയേഴ്‌സ് സൗജന്യ കോഴ്‌സ്

Posted on: April 28, 2020

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണ്‍ ‘കൊറോണവാരിയേഴ്‌സ്’ എന്ന പേരില്‍ സൗജന്യ ഓണ്‍ലൈന്‍ സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് തയാറാക്കി. കൊറോണ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പാരമെഡിക്കല്‍, പ്രഫഷണല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ഈ കോഴ്‌സ് സഹായിക്കും. നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, റിസപ്ഷനിസ്റ്റുകള്‍, റേഡിയോളജി ടെക്‌നീഷന്‍സ്, ബയോമെഡിക്കല്‍ വേയ്സ്റ്റ് മാനേജ്‌മെന്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ഈ കോഴ്‌സ് പ്രയോജനപ്പെടും.

സ്വയം പഠിച്ചെടുത്ത്, സ്വയം സാക്ഷ്യപ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ ഇംഗ്ലീഷിലുള്ള ആറുമണിക്കൂര്‍ നീളുന്ന ഓണ്‍ലൈന്‍ കോഴ്‌സാണിത്. എവിടെനിന്നുവേണമെങ്കിലും ഏത് ഉപകരണത്തിലും ഈ കോഴ്‌സ് അക്‌സസ് ചെയ്യാനാവും.

https://learning.tcsionhub.in/courses/coronawarriors/ എന്ന ലിങ്ക് ഉപയോഗിച്ച് കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്യാം.

ഹാര്‍വാഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഫാക്കള്‍ട്ടികളുടെ സഹായത്തോടെ ടിസിഎസ് ലൈഫ്‌സയന്‍സസ് യൂണിറ്റിലെ മെഡിക്കല്‍ വിദഗ്ധരാണ് കോഴ്‌സ് തയാറാക്കിയിരിക്കുന്നത്.

TAGS: TCS |