നാട്ടിക ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍

Posted on: April 23, 2022

തൃശ്ശൂര്‍ : മണപ്പുറം ഫൗണ്ടേഷന്‍ നാട്ടിക ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലേക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്കായി ഇരിപ്പിടം കൈമാറി. ചടങ്ങില്‍ എസ്.എഫ്.ആര്‍.ഒ ബ്രിജിലാല്‍ കുമാര്‍ സ്വാഗതം ആശംസിച്ചു.

എസ്.ടി.ഒ. ഐ.എ ലാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഡി.എഫ്.ഒ അരുണ്‍ ഭാസ്‌കര്‍ നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍. ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ ഫയര്‍ സ്റ്റേഷനിലേക്കായുള്ള 50 ഇരിപ്പിടം ഡി.എഫ്.ഒ അരുണ്‍ ഭാസ്‌കറിനു കൈമാറി.

എസ്.ടി.ഒ മാരായ . കെ യു വിജയകൃഷ്ണ, ടി ആര്‍. ജയകുമാര്‍ . എസ്.എഥ്.ആര്‍.ഒ, കെ സി സജീവ് എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.