മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതരുടെ സൗഹൃദ സംഗമം നടത്തി

Posted on: January 13, 2024


തൃശൂര്‍ : മണപ്പുറം ഫൗണ്ടേഷന്‍ തൃശൂരില്‍ മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി ബാധിതരുടെ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ മൈന്‍ഡ് ട്രസ്റ്റുമായി സഹകരിച്ചായിരുന്ന പരിപാടി. പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മൈന്‍ഡ് ട്രസ്റ്റ് ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സാന്ത്വന പരിചരണ രംഗത്ത് മണപ്പുറം നടത്തി വരുന്ന സേവനങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. നേരത്തെ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക രോഗം കാരണം സ്വയം നടക്കാനോ പുറത്തിറങ്ങാനോ കഴിയാതെ പ്രയാസം നേരിടുന്ന 50 പേര്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തിരുന്നു.

മൈന്‍ഡ് ട്രസ്റ്റ് തൃശൂര്‍ ജില്ലാ കോഓഡിനേറ്റര്‍ സിന്ധു സുകുമാരന്‍, കൂട്ട് ട്രഷറര്‍ ജിജാസ് ഹുസൈന്‍, കൂട്ട് വളണ്ടിയര്‍ സുഹൈല്‍ കെ, വിഷ്ണുദാസ് എ, മുസമ്മില്‍ കെ. എ എന്നിവര്‍ സംസാരിച്ചു.