വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്‍

Posted on: July 21, 2021

പാലക്കാട് : നിര്‍ധന വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി സഹായവുമായി മണപ്പുറം ഫൗണ്ടേഷന്‍. ജില്ലയിലെ അന്‍പത് കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൊബൈല്‍ ഫോണുകള്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി .പി .നന്ദകുമാര്‍ എം എല്‍ എ ഷാഫി പറമ്പിലിനു കൈമാറി. കേരളമൊട്ടാകെ ഓണ്‍ലൈന്‍ പഠനത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മൊബൈല്‍ ഫോണുകള്‍ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കോട്ടയം പുതുപ്പള്ളിയില്‍ നൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്കും തൃശ്ശൂര്‍ നാട്ടികയില്‍ അന്പതോളം വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ സംസഥാനമൊട്ടാകെ നിരവധിയിടങ്ങളില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു.

ജീവിതസാഹചര്യങ്ങളാല്‍ പഠനത്തില്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് കൈത്താങ്ങാകുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ ഷാഫി പറമ്പില്‍ അഭിനന്ദിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ്.ഡി.ദാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ കെ.എം. അഷ്റഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.