ഇലക്ട്രിക് കിടക്കകള്‍ നല്‍കി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്

Posted on: July 19, 2021

തൃശൂര്‍ : അമല ആശുപത്രിയില്‍ ചികത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് സാന്ത്വനവുമായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി പത്ത് ഇലക്ട്രിക് കിടക്കകളാണ് ബാങ്ക് നല്‍കിയത്.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സി.ഇ.ഒ യുമായ കെ പോള്‍ തോമസ് കിടക്കകള്‍ കൈമാറി. അമല ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , ഇസാഫ് ബാങ്ക് ഡയറക്ടര്‍ ക്രിസ്തുദാസ് കെ.വി, അമല ഹോസിപിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്റോ, ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ സൈജു.സി. എടക്കളത്തൂര്‍ എന്നിവരും പങ്കെടുത്തു.