സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

Posted on: July 8, 2021

വലപ്പാട് : കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകളും,വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണവും ചെയ്തു. പി.എന്‍.ഉണ്ണിരാജന്‍ ഐ.പി.എസ് നേതൃത്വം നല്‍കുന്ന തൃശ്ശൂര്‍ ജില്ലയിലെ നന്മ ഫൗണ്ടേഷനിലെ നിര്‍ധനരായ കുടുംബങ്ങള്‍കാണ് മണപ്പുറം ഫൗണ്ടേഷന്‍ ഭക്ഷ്യ ധാന്യ കിറ്റുകളും പഠനോപകരണങ്ങളും നല്‍കിയത് .

മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കൊഫൗണ്ടര്‍ ലയണ്‍ സുഷമ നന്ദകുമാറില്‍ നിന്നു ഐ.ജി. വിജയന്‍ ഐ.പി.എസ് കിറ്റുകള്‍ ഏറ്റുവാങ്ങി വിതരണോല്‍ഘാടനം നിര്‍വഹിച്ചു.

പോലീസ് സൂപ്രണ്ട് നജീബ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡെപ്യൂട്ടി സൂപ്രണ്ട് രാകേഷ് നന്ദി സമര്‍പ്പിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഓ ജോര്‍ജ്.ഡി.ദാസ് , മണപ്പുറം ഫിനാന്‍സ് സീനിയര്‍ പി.ആര്‍.ഓ കെ. എം.അഷറഫ് , മണപ്പുറം സാമൂഹികപ്രതിബദ്ധത വിഭാഗത്തിലെ സൂരജ്.കെ എന്നിവര്‍ സംസാരിച്ചു.