കോവിഡ് സഹായമായി 80 ലക്ഷം രൂപനല്‍കി ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്

Posted on: June 30, 2021

കൊച്ചി : ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 80 ലക്ഷം രൂപ സംഭാവന നല്‍കി. മെഡിക്കല്‍ ഉപകരണങ്ങള്‍, പ്രാദേശിക ആരോഗ്യ സേവനങ്ങള്‍ക്കുള്ള പിന്തുണ, കേരളത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോവിഡ് പോലുള്ള പ്രതിസന്ധികളെ നേരിടാന്‍ സഹായകരമായമറ്റ് നിക്ഷേപങ്ങള്‍ എന്നിവയ്ക്കാണ് ഈ പണം ഉപയോഗിക്കുന്നത്.

സര്‍ക്കാരുമൊത്ത് കേരളത്തിലെ ആശുപത്രികളില്‍ ഗുണനിലവാരമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് കമ്പനിശ്രദ്ധ ചെലുത്തുന്നതെന്നും ഏത് പ്രതിസന്ധിയെയും നേരിടാന്‍ ഇത് ഉപകരിക്കുമെന്നും ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് മേധാവി നവാസ് മീരാന്‍ പറഞ്ഞു.

സി.ഐ.ഐ. ഫൗണ്ടേഷനുമായും മറ്റ് കോര്‍പ്പറേറ്റ് പാര്‍ട്ണര്‍മാരുമായും ചേര്‍ന്ന് എറണാകുളത്തെ അഡ്‌ലക്്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 550 ബെസ്റ്റുകളുള്ള കോവിഡ് കെയര്‍ സെന്റര്‍ സൗകര്യമൊരുക്കുന്നതിനും ഈസ്റ്റേണ്‍ നേരത്തെ സംഭാവന നല്‍കിയിരുന്നു. കൂടാതെ, ഇടുക്കിയിലെയും പാരൂരിലെയും താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ ലൈനുകളും മറ്റ് ഉപകരണങ്ങളുംഅപ്‌ഗ്രേഡ് ചെയ്യുന്നതിനും സഹായം നല്‍കി.

 

TAGS: Eastern |