ഈസ്‌റ്റേൺ കറി പൗഡറിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം

Posted on: March 4, 2019

കൊച്ചി : ഈസ്റ്റേൺ കറി പൗഡറിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം വീണ്ടും ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ തൊഴിൽ, എക്‌സൈസ് വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു. ഈസ്റ്റേൺ ഗ്രൂപ്പിനു വേണ്ടി പ്രൊഡക്ഷൻ ഹെഡ് ആദർശ് അച്ചുതൻ, ക്വാളിറ്റി മാനേജർ പരശുരാമൻ, ഫാക്ടറി മാനേജർ നസീമ ആസാദ്, അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) പ്രഭു, എന്നീ പുരസ്‌കാരം ഏറ്റുവാങ്ങി.

സ്‌പൈസസ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും കയറ്റുമതിയിലും ഇന്ത്യയിൽ മുൻനിരയിൽ നിൽക്കുന്ന സ്ഥാപനമാണ് ഈസ്റ്റേൺ കോണ്ടിമെന്റ്‌സ്. പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനരീതിക്കും ഫാക്ടറികളിലുൾപ്പെടെ ഏർപ്പെടുത്തിയിട്ടുള്ള മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾക്കുമൊപ്പം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾക്കും ഈസ്റ്റേൺ നേതൃത്വം നൽകുന്നുണ്ട്. കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലും തേനിയിലെ പ്ലാന്റിലും സൗരോർജ്ജമാണ് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിൽ നാലും കേരളത്തിൽ ഒന്നും വിൻഡ് മില്ലുകൾ ഈസ്‌റ്റേണിനുണ്ട്. അച്ചാർ നിർമ്മാണ യൂണിറ്റുകളിലെല്ലാം ബയോ ഗ്യാസ് പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നു.

ഈസ്റ്റേണിന്റെ പുതുതായി പുറത്തിറക്കുന്ന ഉത്പന്നങ്ങൾക്കെല്ലാം ബയോഡീഗ്രേഡബിൾപാക്കിംഗാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തന മികവിനു ലഭിച്ച അംഗീകാരം തുടർന്നും കൂടുതൽ കരുതലോടെയും പ്രതിബദ്ധതയോടെയും മുന്നോട്ടുപോകാൻ തങ്ങൾക്ക് പ്രചോദനമാകുന്നുണ്ടെന്ന് ഈസ്‌റ്റേൺ ഗ്രൂപ്പ് എംഡി ഫിറോസ് മീരാൻ പറഞ്ഞു.